ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

കേന്ദ്ര ബജറ്റിൽ പാചക വാതക സബ്സിഡി ഇനത്തിൽ 40000 കോടി രൂപ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് കേന്ദ്ര ഓയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പാചകവാതകം വിൽക്കാൻ വേണ്ടിയാണ് ഈ സബ്സിഡി ആവശ്യപ്പെട്ടിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വ‍ർഷം രാജ്യത്തെ കമ്പനികൾ അന്താരാഷ്ട്ര വിലയിലും വളരെ കുറച്ചാണ് എൽപിജി വിതരണം ചെയ്തതെന്നാണ് മന്ത്രാലയത്തിൻ്റെ വാദം.

ഇതിലൂടെ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികൾക്ക് വരുമാന നഷ്ടം ഉണ്ടായെന്നും സർക്കാർ സഹായത്തിലൂടെ കമ്പനികൾക്ക് വാർഷിക വരുമാനം ഉയർത്താനാവുമെന്നും കേന്ദ്ര ഓയിൽ മന്ത്രാലയം പറയുന്നു.

ഈ മൂന്ന് കമ്പനികൾക്കുമായാണ് 40000 കോടി രൂപയുടെ സബ്സിഡി ധനമന്ത്രാലയത്തോട് തേടിയിരിക്കുന്നത്. രാജ്യത്ത് വില നിയന്ത്രണമുള്ള ഉൽപ്പന്നമാണ് പാചക വാതകം.

വിപണി വിലയേക്കാൾ കുറച്ച് എൽപിജി വിൽക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം കുറയ്ക്കാൻ സാധാരണ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം സഹായം നൽകാറുണ്ട്.

2022-23 കാലത്ത് കേന്ദ്ര സർക്കാർ 22000 കോടി രൂപ ഈ ഇനത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നൽകിയിരുന്നു.

X
Top