ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

ജിഎംഡിസി ഓഹരിയില്‍ ബെയറിഷ് കാഴ്ച്ചപ്പാടുമായി നുവാമ

മുംബൈ: ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (ജിഎംഡിസി) ഓഹരിയിലെ തങ്ങളുടെ ബെയറിഷ് കാഴ്ചപ്പാട് ആവര്‍ത്തിച്ചിരിക്കയാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. ലക്ഷ്യവില 237 രൂപയില്‍ നിന്നും 231 രൂപയിലേയ്ക്ക് താഴ്ത്തിയ ബ്രോക്കറേജ് ഓഹരിയില്‍ 44 ശതമാനം ഇടിവാണ് കാണുന്നത്.

412.80 രൂപയാണ് നിലവില്‍ ഓഹരി വില. ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പ്രധാന വെര്‍ട്ടിക്കലുകളുടെ വളര്‍ച്ചാ മാന്ദ്യവുമാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഓഹരി കുറയ്ക്കാന്‍ അവര്‍ നിക്ഷേപകരോട് നിര്‍ദ്ദേശിച്ചു.

അതേസമയം ജിഎംഡിസി 170 കോടി രൂപയുടെ ഇബിറ്റ ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് ബ്രോക്കറേജുകള്‍ പ്രതീക്ഷിച്ച തോതിലാണ്. എങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവ്.

ലിഗ്നൈറ്റ് വില്‍പനയിലെ കുറവാണ് പ്രവര്‍ത്തന വരുമാനത്തെ ബാധിച്ചത്. മൈനിംഗ് വരുമാനം 11 ശതമാനം ഇടിഞ്ഞ് 685 കോടി രൂപയിലെത്തുകയും ചെയ്തു. കമ്പനി പുതിയ മൈന്‍ വാങ്ങുകയും ശേഷി വര്‍ദ്ധന ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.

അതേസമയം പദ്ധതികളിലെ കാലതാമസം ബ്രോക്കറേജ് എടുത്തുകാണിക്കുന്നു. നിലവിലെ പ്രവര്‍ത്തനത്തിന്റെ ഫലം സാമ്പത്തികവര്‍ഷം 2027 ല്‍ മാത്രമേ ദൃശ്യമാകൂവെന്ന് നുവാമ അറിയിച്ചു.

X
Top