ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്ഡോളറൊന്നിന് 87 രൂപ നിരക്കില്‍ രൂപ, നാല് മാസത്തെ താഴ്ന്ന നിലഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധി

എന്‍എസ്ഇ ഒന്നാംപാദ ഫലങ്ങള്‍: അറ്റാദായം 10 ശതമാനമുയര്‍ന്ന് 2924 കോടി രൂപ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്് (എന്‍എസ്ഇ) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2924 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍പാദത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണിത്. വരുമാനം 9 ശതമാനം ഉയര്‍ന്ന് 4798 കോടി രൂപ. ഇടപാട് ചാര്‍ജ്ജുകളില്‍ നിന്നുള്ള വരുമാനം 7 ശതമാനമുയര്‍ന്ന് 3150 കോടി രൂപയായപ്പോള്‍ ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ് 10.71 ശതമാനത്തില്‍ നിന്നും 11.81 ശതമാനമായി വികസിച്ചു.

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍, എന്‍എസ്ഇയുടെ ഖജനാവിലേക്കുള്ള സംഭാവന 14,331 കോടി രൂപയാണ്. അതില്‍ 12,338 കോടി രൂപ എസ്ടിടി/സിടിടി, 875 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി, 265 കോടി രൂപ സെബി ഫീസ്, 338 കോടി രൂപ ആദായ നികുതി, 515 കോടി രൂപ ജിഎസ്ടി എന്നിവ ഉള്‍പ്പെടുന്നു. 12,338 കോടി രൂപ എസ്ടിടി/സിടിടിയില്‍ 54% ക്യാഷ് മാര്‍ക്കറ്റ് വിഭാഗത്തില്‍ നിന്നും 46% ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ നിന്നുമാണ്.

എക്‌സ്‌ചേഞ്ച് പ്രാരംഭ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്ന വേളയിലാണ് ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്. എന്‍എസ്ഇയുടെ 2 ലക്ഷം രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ കൈവശം വയ്ക്കുന്ന റീട്ടെയല്‍ നിക്ഷേപകരുടെ എണ്ണം 2025 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.46 ലക്ഷമായി.

മുന്‍പാദത്തെ അപേക്ഷിച്ച് 33.896 ശതമാനം കൂടുതലാണിത്. 2 ലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികള്‍ കൈവശം വയ്ക്കുന്ന നിക്ഷേപകരുടെ എണ്ണം 343 ആണ്. എന്‍എസ്ഇ വെബ്സൈറ്റിലാണ് ഈ കണക്കുകളുള്ളത്.

റീട്ടെയില്‍ പങ്കാളിത്തത്തിലെ ഈ കുതിച്ചുചാട്ടം എന്‍എസ്ഇയുടെ നിക്ഷേപക അടിത്തറ 1.59 ലക്ഷമാക്കി ഉയര്‍ത്തി. കഴിഞ്ഞ പാദത്തിലിത് 39,201 എണ്ണം മാത്രമായിരുന്നു. ഓഹരിയുടമകളുടെ കാര്യത്തില്‍ അണ്‍ലിസ്റ്റഡ് കമ്പനികളില്‍ മുന്‍നിരയിലാണ് ഇപ്പോള്‍ എന്‍എസ്ഇയുള്ളത്.

ഉയര്‍ന്ന ഡിമാന്റ് ഓഹരിവിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഗ്രേമാര്‍ക്കറ്റില്‍ 2225 രൂപയിലാണ് നിലവില്‍ എന്‍എസ്ഇ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ഏപ്രില്‍ തുടക്കത്തിലെ 1650 രൂപയില്‍ നിന്നും 36 ശതമാനത്തിലധികം വളര്‍ച്ച.

X
Top