കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എൻഎസ്‌ഡിഎൽ ഡിഎംഎൽ പേയ്‌മെന്റ് അഗ്രഗേറ്ററിനായി അംഗീകാരം നേടി

നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ ഡിഎൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡിന് (എൻ ഡി എം എൽ) പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്‌റ്റ്, 2007 അനുസരിച്ചു ഒരു പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യിൽ നിന്ന് “ഇൻ പ്രിൻസിപ്പിൾ ഓതറൈസേഷൻ” ലഭിച്ചു.

പൗരന്മാർക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ വിവിധ കേന്ദ്ര/സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രീകൃത പേയ്‌മെന്റ് ഗേറ്റ്‌വേ നൽകുന്നതിനായി ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി എൻ ഡി എം എൽ-മായി സഹകരിക്കുന്നുണ്ട്. എൻ ഡി എം എൽ നിലവിൽ രാജ്യത്തുടനീളമുള്ള 500 വകുപ്പുകളിലും ബോഡികളിലും സേവനം ചെയ്യുന്നു.

ഒരു പേയ്‌മെന്റ് അഗ്രഗേറ്റർ എന്ന നിലയിൽ ഓൺലൈൻ പേയ്‌മെന്റ് കളക്ഷനുകളുടെ സേവനം നിയന്ത്രിക്കുന്നതിന് 2020 മാർച്ചിൽ RBI മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതോടെ; ആവശ്യമായ വിശദാംശങ്ങൾ സഹിതം എൻഡിഎംഎൽ ആർബിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

എൻഎ എസ് ഡി എൽ എംഡിയും സിഇഒയുമായ ശ്രീമതി പത്മജ ചുണ്ടുരു പറഞ്ഞു, “ഞങ്ങളുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ എൻ‌ഡി‌എം‌എൽന് പേയ്‌മെന്റ് അഗ്രഗേറ്ററിനായി ആർ‌ബി‌ഐയുടെ തത്വത്തിൽ അംഗീകാരം ലഭിച്ചതായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

എൻ‌ഡി‌എം‌എൽ നെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്, ഇത് സർക്കാർ വകുപ്പുകളെയും വ്യാപാരികളെയും അവരുടെ സേവനങ്ങളും പൗരന്മാർക്ക് ഉൽപ്പന്നങ്ങളും വേണ്ടി ഡിജിറ്റലാക്കാനും അവരെ പ്രാപ്തരാക്കും.

ഗവൺമെന്റിന്റെ ഇലക്ട്രോണിക് ഡെലിവറി ഒരു പേ ഗവ് (Pay Guv) സംവിധാനം കെട്ടിപ്പടുക്കുന്നതിൽ എൻ‌ഡി‌എം‌എൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ മഹത്തായ സാക്ഷ്യമാണ് ആർ‌ബി‌ഐയുടെ തത്വത്തിലുള്ള അംഗീകാരമെന്ന് എൻ‌ഡി‌എം‌എൽ എംഡിയും സിഇഒയുമായ സമീർ ഗുപ്തെ പറഞ്ഞു. ഈ അപ്പ്രൂവൽ ഡിജിറ്റൽ ഇൻക്ലൂഷൻ വിപുലീകരിക്കാനും സഹായകമാകും സമീർ ഗുപ്തെ പറഞ്ഞു.

X
Top