ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അദാനി ഗ്രൂപ്പ് ഓഹരികള്‍ വില്‍പന നടത്തിയതായി നോര്‍വീജിയന്‍ ഫണ്ട്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. ഗ്രൂപ്പിലെ നിക്ഷേപമെല്ലാം പിന്‍വലിച്ചുവെന്ന് വെളിപെടുത്തിയിരിക്കയാണ് 1.35-ട്രില്യണ്‍ ഡോളര്‍ നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ട്.

“ഞങ്ങള്‍ വര്‍ഷങ്ങളായി അദാനിയെ (ഇഎസ്ജിയില്‍) നിരീക്ഷിച്ചുവരുന്നു. പാരിസ്ഥിതിക അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്നായിരുന്നു ഞങ്ങള്‍ നോക്കിയത്,” ഫണ്ടിന്റെ ഇഎസ്ജി റിസ്‌ക് മോണിറ്ററിംഗ് മേധാവി ക്രിസ്റ്റഫര്‍ റൈറ്റ് പറഞ്ഞു.

2014 മുതല്‍ അഞ്ച് അദാനി കമ്പനികളില്‍ നിന്ന് ഫണ്ട് പിന്‍വലിച്ചു തുടങ്ങി. എന്നാല്‍ 2022 അവസാനത്തില്‍ അദാനി പോര്‍ട്ട് ഉള്‍പ്പെടെ മൂന്ന് കമ്പനികളില്‍ നിക്ഷേപമുണ്ടായിരുന്നു. പിന്നീട് അതും കുറച്ചു.

നിലവില്‍ കമ്പനിയില്‍ ഞങ്ങള്‍ക്ക് ഒരു എക്‌സ്‌പോഷറുമില്ല, റൈറ്റ് അറിയിച്ചു.

2022 അവസാനത്തില്‍ ഇവര്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 52.7 മില്യണ്‍ ഡോളര്‍ ഓഹരി സ്വന്തമാക്കിയിരുന്നു. 83.6 മില്യണ്‍ ഡോളറിന്റെ അദാനി ടോട്ടല്‍ ഗ്യാസ് ഓഹരിയും 63.4 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അദാനി പോര്‍ട്ട്‌സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരിയും കൈവശപ്പെടുത്തി.

എന്നാല്‍ എല്ലാ ഓഹരികളും സമീപ ആഴ്ചകളില്‍ വിറ്റഴിച്ചു.

X
Top