റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

നോബൽ ഹൈജീൻ 132 കോടി രൂപ സമാഹരിച്ചു

ഡൽഹി: ഉൽപ്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും വളർച്ചാ പാത ത്വരിതപ്പെടുത്തുന്നതിനുമായി നിലവിലുള്ള നിക്ഷേപകരായ സിക്‌സ്ത് സെൻസ് വെഞ്ചേഴ്‌സിൽ നിന്ന് 132 കോടി രൂപ സമാഹരിച്ചതായി നോബൽ ഹൈജീൻ അറിയിച്ചു. ഇതോടെ ഉപഭോക്തൃ കേന്ദ്രീകൃത വെഞ്ച്വർ ഫണ്ടായ സിക്‌സ്ത് സെൻസ് വെഞ്ച്വേഴ്‌സിന്റെ (SSIO-III) കമ്പനിയിലെ മൊത്തം നിക്ഷേപം 200 കോടി രൂപയായി ഉയർന്നു.

2000-ൽ സ്ഥാപിതമായ കമ്പനി ടെഡി, സ്‌നഗ്ഗി എന്നീ ബ്രാൻഡുകൾക്ക് കീഴിൽ ബേബി ഡയപ്പറുകളും റിയോ ബ്രാൻഡിന് കീഴിൽ സാനിറ്ററി പാഡുകളും നിർമ്മിക്കുന്നു. 2021 ജൂണിൽ ക്വാഡ്രിയ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ കമ്പനി 450-500 കോടി രൂപ സമാഹരിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ അബ്സോർപ്ഷൻ ശുചിത്വ നിർമ്മാതാക്കളാണ് തങ്ങളെന്ന് നോബൽ ഹൈജീൻ അവകാശപ്പെടുന്നു. ഈ പുതിയ നിക്ഷേപത്തിലൂടെ വളർച്ചാ പദ്ധതികൾ കൂടുതൽ ത്വരിതപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നു.

നടപ്പ് സാമ്പത്തിക വർഷാവസാനത്തോടെ 1,000 കോടി രൂപയുടെ വരുമാനം കൈവരിക്കാനുള്ള പാതയിലാണെന്ന് കമ്പനി അറിയിച്ചു.

X
Top