വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

എൻഐഎസ്പിയെ പ്രത്യേക കമ്പനിയായി വിഭജിക്കാൻ എൻഎംഡിസി

മുംബൈ: പൊതുമേഖലാ സ്ഥാപനമായ എൻഎംഡിസി അതിന്റെ വരാനിരിക്കുന്ന സ്റ്റീൽ യൂണിറ്റായ എൻഎംഡിസി അയൺ ആൻഡ് സ്റ്റീൽ പ്ലാന്റിനെ (എൻഐഎസ്പി) ഒരു പ്രത്യേക കമ്പനിയായി വിഭജിക്കാൻ ഒരുങ്ങുന്നു. വിഭജിക്കപ്പെടുന്ന കമ്പനി എൻഎംഡിസി സ്റ്റീൽ ലിമിറ്റഡ് എന്നറിയപ്പെടും. ഈ വിഷയത്തിൽ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുമായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) കൂടിക്കാഴ്ച നടത്തിയതായിയാണ് റിപ്പോർട്ട്.

2023 സാമ്പത്തിക വർഷത്തെ സെപ്റ്റംബർ പാദത്തോടെ വിഭജനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം എൻഎംഡിസി ലിമിറ്റഡിന്റെ ഷെയർഹോൾഡർമാരും കടക്കാരും നഗർനാറിലെ കമ്പനിയുടെ 3 ദശലക്ഷം ടൺ (mtpa) ശേഷിയുള്ള സ്റ്റീൽ പ്ലാന്റിന്റെ വിഭജനത്തിന് അംഗീകാരം നൽകിയിരുന്നു. ഈ വേർപ്പെടുത്തുന്ന സ്ഥാപനത്തെ പിന്നീട് ലിസ്റ്റ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

വിഭജന നിർദ്ദേശത്തിന്റെ അംഗീകാരത്തിനായി സ്റ്റീൽ മന്ത്രാലയം രണ്ട് വ്യത്യസ്ത മീറ്റിംഗുകൾ വിളിച്ചുചേർത്തിരുന്നു. നഗർനാറിലെ എൻഎംഡിസിയുടെ സ്റ്റീൽ പ്ലാന്റ് നിർമ്മാണം പൂർത്തിയായ ഘട്ടത്തിലാണ്. പ്ലാന്റിന്റെ കമ്മീഷൻ ചെയ്യൽ ഉടനെ ഉണ്ടായേക്കാൻ സാധ്യതയുണ്ട്. സ്റ്റീൽ മെൽറ്റിംഗിന്റെ ഹോട്ട് ട്രയൽ, ഹോട്ട് സ്ട്രിപ്പ് മില്ലിന്റെ നേർത്ത സ്ലാബ് കാസ്റ്റർ, കോയിൽ ഔട്ട് റോൾ എന്നിവയിലൂടെ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top