Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

എൻഎംസി ഹെൽത്ത് കെയർ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർന്നു

ദുബായ്: എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പും ദുബായ് ഇസ്‌ലാമിക് ബാങ്കുമായി നിലവിലുള്ള എല്ലാ കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി.

ഇതോടെ, എൻഎംസിയുടെ സാമ്പത്തിക ഉടമസ്ഥാവകാശവും നഷ്ടപരിഹാരവും ഇസ്‌ലാമിക് ബാങ്കിനു ലഭിക്കും. ഇന്ത്യൻ വ്യവസായി ബി.‍ആർ.ഷെട്ടി സ്ഥാപിച്ച കമ്പനി ഗുരുതര സാമ്പത്തിക ക്രമക്കേടിനെ തുടർന്നാണ് കേസിൽ പെട്ടത്. ഓഹരി മൂല്യം പെരുപ്പിച്ചു കാണിച്ചതിനൊപ്പം കടങ്ങൾ മറച്ചുവച്ചെന്നായിരുന്നു കേസ്.

440 കോടി ഡോളറിന്റെ കടം വെളിപ്പെടുത്തിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതിനൊപ്പം മാനേജ്മെന്റിനെ മാറ്റി എൻഎംസി ഹോൾഡ് കോ എസ്പിവി ലിമിറ്റഡ് എന്ന പുതിയ ഹോൾഡിങ് കമ്പനിയാക്കിയിരുന്നു.

നിലവിൽ 85 ആരോഗ്യ സ്ഥാപനങ്ങൾ എൻഎംസിക്കു കീഴിലുണ്ട്. സാമ്പത്തിക കേസുകൾ പരിഹരിച്ചതോടെ ആരോഗ്യ പരിപാലന രംഗത്ത് കൂടുതൽ സംരംഭങ്ങളിലേക്ക് കടക്കാനും അവസരമൊരുങ്ങി.

ദുബായ് ഇസ്‌ലാമിക് ബാങ്കുമായുള്ള സാമ്പത്തിക സഹകരണം തുടരും. കേസുകൾ ഒത്തുതീർപ്പാക്കിയതിന്റെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബി. ആർ. ഷെട്ടി, ചീഫ് എക്സിക്യൂട്ടീവ് പ്രശാന്ത് മങ്കാത്ത് എന്നിവർക്കെതിരായ കേസുകളെക്കുറിച്ചും ധാരണയിൽ വ്യക്തമാക്കിയിട്ടില്ല.

X
Top