രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

പെട്രോൾ, ഡീസൽ കാറുകൾ ഇന്ത്യയിൽ നിന്ന് ഒഴിവാക്കാനാകുമെന്ന് ഗഡ്കരി

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാൻ കഴിയുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി.

കേന്ദ്ര സർക്കാരിന്റെ ഹരിത പദ്ധതികൾ വിജയിക്കുന്നതിന് ഹൈബ്രിഡ് വാഹനങ്ങളുടെ ചരക്ക് സേവന നികുതി കുത്തനെ കുറയ്ക്കണമെന്നും പ്രമുഖ വാർത്താ ‌ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രതിവർഷം ഇന്ത്യ ഇന്ധന ഇറക്കുമതിക്ക് 16 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്.

ഫോസിൽ ഇതര വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ തുക കർഷകർക്കും ഗ്രാമീണർക്കും നൽകാമെന്നും അദ്ദേഹം പറയുന്നു.

X
Top