Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ ഉൽപ്പന്നം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് നിഖിൽ അഡ്‌സിവ്‌സ്

ഡൽഹി: പുതിയ ഉൽപ്പന്നം പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് പോളിമർ എമൽഷൻ നിർമ്മാതാക്കളായ നിഖിൽ അഡ്‌സിവ്‌സ്. “ആർഡിപി (Re-dispersible Polymer Powder)” എന്ന് പേരിട്ടിരിക്കുന്ന ഉല്പന്നമാണ് കമ്പനി പുറത്തിറക്കുന്നത്.

കമ്പനിയുടെ ഗുജറാത്തിലെ ദഹേജ് പ്ലാന്റിലാണ് ഉൽപ്പന്നം നിർമ്മിക്കുന്നത്. ഒരു നിർമ്മാണ രാസവസ്തുവാണ് ആർഡിപി. കമ്പനി ഈ ഉൽപ്പന്നം 2023 മാർച്ചിലോ അതിനു ശേഷമോ പുറത്തിറക്കാൻ പദ്ധതിയിടുന്നു.

വിവിധ തരം പോളിമർ എമൽഷനുകൾ നിർമ്മിക്കുകയും വിൽക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു മൾട്ടി-പ്രൊഡക്റ്റ് കമ്പനിയാണ് നിഖിൽ അഡ്‌സെീവ്സ്. ദഹാനു (മഹാരാഷ്ട്ര), സിൽവാസ്സ (ദാദ്ര നഗർ ഹവേലി), ദഹേജ് (ഗുജറാത്ത്), തുംകൂർ (കർണാടക), മെഹത്പൂർ (ഹിമാചൽ പ്രദേശ്) എന്നിവിടങ്ങളിൽ കമ്പനിക്ക് അഞ്ച് നിർമ്മാണ യൂണിറ്റുകളുണ്ട്.

2022 ഒക്‌ടോബർ 7 വെള്ളിയാഴ്ച നിഖിൽ അഡ്‌സിവ്‌സിന്റെ ഓഹരികൾ 5% ഇടിഞ്ഞ് 1843.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top