രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

സെന്റ് ചാൾസ് കൺസൾട്ടിംഗ് ഗ്രൂപ്പിനെ ഏറ്റടുത്ത് എൻഐഐടി

മുംബൈ: സെന്റ് ചാൾസ് കൺസൾട്ടിംഗ് ഗ്രൂപ്പിനെ ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ടാലന്റ് ഡെവലപ്‌മെന്റ് കമ്പനിയും നിയന്ത്രിത പരിശീലന സേവന ദാതാക്കളുമായ എൻഐഐടി. ഏറ്റെടുക്കൽ ഇടപാടിന്റെ മൂല്യം 23.4 മില്യൺ ഡോളറാണ് (ഏകദേശം 192 കോടി രൂപ).

കൂടാതെ ഈ ഇടപാട് മികച്ച വരുമാനം നേടാൻ കമ്പനിയെ സഹായിക്കുമെന്ന് എൻഐഐടി പ്രസ്താവനയിൽ പറഞ്ഞു. തന്ത്രപരമായ പഠന പരിപാടികൾക്കായുള്ള കൺസൾട്ടിംഗ്, ഡിസൈൻ, നടപ്പാക്കൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇല്ലിനോയിയിലെ സെന്റ് ചാൾസിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സെന്റ് ചാൾസ് കൺസൾട്ടിംഗ് ഗ്രൂപ്പ് (എസ്ടിസി).

എസ്ടിസിയുടെ 100 ശതമാനം ഓഹരികൾ കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എൻഐഐടി (യുഎസ്എ) ഇൻക് വഴിയാണ് ഏറ്റെടുത്തതെന്ന് എൻഐഐടി അറിയിച്ചു. എൻഐഐടിയുടെ അതിവേഗം വളരുന്ന ലേണിംഗ് കൺസൾട്ടിംഗ് പ്രാക്ടീസ് ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രൊഫഷണൽ സേവനങ്ങളിലും മാനേജ്‌മെന്റ് കൺസൾട്ടിംഗ് മേഖലകളിലും കാര്യമായ സാന്നിധ്യം ചേർക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപങ്ങളിലൂടെ വളർച്ച ത്വരിതപ്പെടുത്തുക എന്ന കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അനുസൃതമാണ് ഈ ഇടപാട്.

X
Top