കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

290 മില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ നടത്തി എൻഐഐഎഫ്എൽ

മുംബൈ: എൻഐഐഎഫ് മാസ്റ്റർ ഫണ്ട് മുഖേന ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ എസ് പി ജമ്മു ഉദംപൂർ ഹൈവേയുടെ മുഴുവൻ ഓഹരികളും 290 മില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യത്തിൽ ഏറ്റെടുത്ത് നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIFL). വ്യത്യസ്ത അസറ്റ് ക്ലാസുകളിലും വൈവിധ്യമാർന്ന മേഖലകളിലും നിക്ഷേപം നടത്തി ഫണ്ട് കൈകാര്യം ചെയ്യുന്ന അന്തർദേശീയ, ഇന്ത്യൻ നിക്ഷേപകർക്കുള്ള ഒരു സഹകരണ നിക്ഷേപ പ്ലാറ്റ്‌ഫോമാണ് എൻഐഐഎഫ്എൽ.

എൻഐഐഎഫ് മാസ്റ്റർ ഫണ്ടിന്റെ പ്രൊപ്രൈറ്ററി റോഡ്‌സ് പ്ലാറ്റ്‌ഫോമായ അതാങ് ഇൻഫ്രാസ്ട്രക്ചറാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പ്രവർത്തന റോഡ് നിയന്ത്രിക്കുന്നത്. ഈ ഏറ്റെടുക്കൽ ഫണ്ടിന്റെ റോഡ് പോർട്ട്‌ഫോളിയോയെ നാല് അസറ്റുകളിലേക്ക് വിപുലീകരിക്കുന്നു. ഇതോടെ മൊത്തം ഫണ്ടിന്റെ വരുമാന നിരക്ക് പ്രതിവർഷം 170 മില്യൺ ഡോളറാകും.

ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ആനുവിറ്റി) അടിസ്ഥാനത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഇളവിലാണ് എസ്പി ജമ്മു ഉധംപൂർ ഹൈവേ പദ്ധതി വികസിപ്പിച്ചത്. 1.4 കിലോമീറ്റർ ഇരട്ട-ട്യൂബ് ടണൽ സ്ട്രെച്ച് ഉൾപ്പെടെ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന നാലുവരി 64.5 കിലോമീറ്റർ ഹൈവേ, രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെട്ടിക്കുറയ്ക്കുകയും അന്തർമേഖലാ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

X
Top