
മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലാണ്. സെന്‍സെക്‌സ് 125.74 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 65684.63 ലെവലിലും നിഫ്റ്റി 41.50 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 19455.30 ലെവലിലും വ്യാപാരം തുടരുന്നു. 872 ഓഹരികള്‍ മുന്നേറുമ്പോള്‍ 872 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
119 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്,ടെക് മഹീന്ദ്ര,ടിസിഎസ്,എസ്ബിഐ,ഐസിഐസിഐ ബാങ്ക്,ഐടിസി,ടാറ്റ മോട്ടോഴ്‌സ്, നെസ്ലെ,കൊടക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. പവര്‍ഗ്രിഡ്,എന്‍ടിപിസി,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ആക്‌സിസ് ബാങ്ക്,ബജാജ് ഫിനാന്‍സ്,റിലയന്‍സ്,ഭാരതി എയര്‍ടെല്‍,സണ്‍ ഫാര്‍മ,ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നഷ്ടം നേരിട്ടു.
മേഖലകളില്‍ ഊര്‍ജ്ജം 1 ശതമാനം ഇടിവ് നേരിടുമ്പോള്‍ ഐടി,റിയാലിറ്റി എന്നിവ 1 ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.69 ശതമാനവും മിഡ്ക്യാപ് 0.32 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. നിഫ്റ്റി കമ്പനികളുടെ ഒന്നാംപാദ വരുമാനം 25 ശതമാനത്തിനടുത്ത് വര്‍ദ്ധിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു, കൊടക് ചെറി, സീനിയര്‍ ഡയറക്ടര്‍ ശോബിത് മതൂര്‍ പറഞ്ഞു.
ടിസിഎസ് മെച്ചപ്പെട്ട ഫലപ്രഖ്യാപനം നടത്തിയതോടെ നിഫ്റ്റി50 എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തി. ശക്തമായ എഫ്‌ഐഐ ഒഴുക്കും സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ശക്തിയും ചൈന സബ്സ്റ്റിറ്റിയൂഷന്‍ തന്ത്രവുമാണ് കഴിഞ്ഞ 30 ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്ന വിപണി നേട്ടത്തിന് പിന്നില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ മൊത്തം 17 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്,മാത്തൂര്‍ പറഞ്ഞു.






