ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

തകര്‍ച്ച നേരിട്ട് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാംദിവസവും കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 270.92 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 79809.65 ലെവലിലും നിഫ്റ്റി 74.05 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24426.85 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1838 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2052 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 147 ഓഹരി വിലകളില്‍ മാറ്റമില്ല. ശ്രീരാം ഫിനാന്‍സ്,് ഐടിസി, ഭാരത് ഇലക്ട്രോണിക്‌സ്, ട്രെന്റ് ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.

അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി എന്റര്‍പ്രൈസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്. സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.3 ശതമാനവുമാണ് തകര്‍ച്ച നേരിട്ടത്.

മേഖലകളില്‍ ലോഹം, ഐടി, റിയാലിറ്റി, വാഹനം എന്നിവ 0.5-1 ശതമാനം ഇടിഞ്ഞപ്പോള്‍ ക്യാപിിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, എഫ്എംസിജി എന്നിവ 0.2-1 ശതമാനം ഉയര്‍ന്നു.

X
Top