എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ബുധനാഴ്ച ഇന്ത്യന്‍ വിപണി മുന്നേറുന്നത്, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു.19827 ലെവലില്‍ പ്രതിരോധം നേരിടുമെങ്കിലും നടപ്പ് മാസത്തില്‍ തന്നെ നിഫ്റ്റി 20,000 ഭേദിക്കാന്‍ സാധ്യതയുണ്ട്. 19703-19617 ലെവലിലായിരിക്കും പിന്തുണയെന്നും തപ്‌സെ അറിയിച്ചു.

ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഒന്നാംപാദ ഫലങ്ങളായിരിക്കും വരും ദിവസങ്ങളില്‍ ഗതി നിര്‍ണ്ണയിക്കുക. കൂടാതെ ആഗോള സാമ്പത്തിക ട്രെന്‍ഡുകളും പണപ്പെരുപ്പ നിലയും സ്വാധീനം ചെലുത്തും. നിഫ്റ്റിയില്‍ പോസിറ്റീവ് പ്രവണത നിലനില്‍ക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി അറിയിക്കുന്നു.

1-2 സെഷനുകളില്‍ ഏകീകരണത്തിനോ ബലഹീനതയ്‌ക്കോ സാധ്യതയുണ്ട്. എന്നാല്‍ അത് മികച്ച വാങ്ങല്‍ അവസരമാണ് തുറന്നുതരിക. 19550-19600 ലെവലിലാണ് ഷെട്ടി പിന്തുണ കാണുന്നത്.

19800-19850 ഹ്രസ്വകാല പ്രതിരോധമാകും.

X
Top