എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

നിഫ്റ്റി 20,000 ലക്ഷ്യം വയ്ക്കും, സാഹചര്യം ബുള്ളുകള്‍ക്കനുകൂലം

മുംബൈ: ദിവസത്തിന്റെ ഭൂരിഭാഗവും നിഫ്റ്റി ഏകീകരണത്തിന് സാക്ഷ്യം വഹിച്ചു, ജതിന്‍ ഗെഡിയ – ബിഎന്‍പി പാരിബാസിന്റെ ഷെയര്‍ഖാനിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നിരീക്ഷിക്കുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലാണ് സൂചിക 84 പോയിന്റ് നേട്ടമുണ്ടാക്കിയത്.കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളില്‍ 19700 നും 19850 നും ഇടയില്‍ നിഫ്റ്റി ഏകീകരിക്കപ്പെട്ടതായി ഗെഡിയ വിലയിരുത്തുന്നു.

ഇനിയൊരു മുന്നേറ്റം നിഫ്റ്റിയെ 19964-20000 മേഖലയിലേയ്‌ക്കെത്തിക്കും. അതേസമയം പ്രതിദിന മണിക്കൂര്‍ മൂവിംഗ് അവറേജുകള്‍ വ്യത്യസ്ത സിഗ്നലുകളാണ് നല്‍കുന്നത്. ഏകീകരണമുണ്ടെങ്കിലും പ്രവണത ബുള്ളുകള്‍ക്കനുകൂലമായതിന്റെ സൂചനയാണിത്.

അതുകൊണ്ടുതന്നെ പോസിറ്റീവ് കാഴ്ചപ്പാട് നിലനിര്‍ത്തുകയാണ് ഗെഡിയ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 19740-19700 ആയിരിക്കും നിര്‍ണ്ണായക പിന്തുണ. വിപണി റെയ്ഞ്ച്ബൗണ്ട് വ്യാപാരത്തിന് സാക്ഷ്യം വഹിച്ചതായി റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര അറിയിച്ചു.

വിപണി അമിത വാങ്ങല്‍ ഘട്ടത്തിലായതിനാല്‍, ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധപുലര്‍ത്തണം, മിശ്ര നിര്‍ദ്ദേശിക്കുന്നു.

X
Top