ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

നിഫ്‌റ്റി ഐടി സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: നിഫ്‌റ്റി ഐടി സൂചിക ഇന്നലെ റെക്കോഡ്‌ നിലവാരം രേഖപ്പെടുത്തി. ഇന്‍ഫോസിസ്‌, എല്‍ടിഐ മൈന്റ്‌ ട്രീ, ടെക്‌ മഹീന്ദ്ര, എല്‍ടിടിഎസ്‌, വിപ്രോ, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌ എന്നീ ഓഹരികള്‍ മുന്നേറ്റം നടത്തി.

ഈ മാസം പൊതുവെ വിശാല വിപണി വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്‌ ചെയ്‌തതെങ്കിലും നിഫ്‌റ്റി ഐടി സൂചിക വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. 9 ശതമാനമാണ്‌ നിഫ്‌റ്റി ഐടി സൂചിക ഈ മാസം ഉയര്‍ന്നത്‌.

2024ല്‍ ഇതുവരെ നിഫ്‌റ്റി ഐടി സൂചിക 23.7 ശതമാനമാണ്‌ ഉയര്‍ന്നത്‌. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 11.5 ശതമാനം നേട്ടം മാത്രമാണ്‌ രേഖപ്പെടുത്തിയത്‌.

യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ പലിശനിരക്ക്‌ ഉയര്‍ത്തുന്നത്‌ അവസാനിപ്പിച്ചതും പണപ്പെരുപ്പം കുറഞ്ഞതും ഐടി മേഖലയ്‌ക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌.

പലിശനിരക്ക്‌ കുറയുമ്പോള്‍ യുഎസ്‌ കമ്പനികളുടെ സാങ്കേതികവിദ്യയ്‌ക്കു വേണ്ടിയുള്ള ചെലവ്‌ ഉയരുമെന്നും ഇത്‌ ഐടി മേഖലയ്‌ക്ക്‌ ഗുണം ചെയ്യുമെന്നുമാണ്‌ വിലയിരുത്തപ്പെടുന്നത്‌.

യുഎസ്‌ പ്രസിഡന്റായി ഡൊണാള്‍ഡ്‌ ട്രംപ്‌ അധികാരത്തിലേറുന്നതോടെ ഡോളര്‍ ശക്തിയാര്‍ജിക്കുമെന്ന പ്രതീക്ഷയും അനുകൂല ഘടകമാണ്‌.

കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഐടി കമ്പനികള്‍ക്ക്‌ ഡോളറിന്റെ മൂല്യവര്‍ധന ഗുണകരമാകും.

X
Top