ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

നിഫ്റ്റി 24900 ലെവലിനരികെ, 314 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 314.02 പോയിന്റ് അഥവാ 0.39 ശതമാനമുയര്‍ന്ന് 81101.32 ലെവലിലും നിഫ്റ്റി 95.45 പോയിന്റ് അഥവാ 0.39 ശതമാനമുയര്‍ന്ന് 24868.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1893 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2028 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 160 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ്, വിപ്രോ, ടെക്ക് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ് എന്നിവയാണ് മികച്ച തോതില്‍ ഉയര്‍ന്നത്.

എറ്റേര്‍ണല്‍, ട്രെന്റ്, ജിയോ ഫിനാന്‍ഷ്യല്‍, ടാറ്റ മോട്ടോഴ്‌സ്,ടൈറ്റന്‍ എന്നിവ ഇടിഞ്ഞു. മേഖലകളില്‍ ഐടി 2.8 ശതമാനവും ഫാര്‍മ, എഫ്എംസിജി എന്നിവ അരശതമാനം വീതവുമുയര്‍ന്നപ്പോള്‍ ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ 0.3 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളിലെ നേട്ടം 0.2 ശതമാനം.

X
Top