600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

മികച്ച നേട്ടവുമായി വിപണി; നിഫ്റ്റി 19950 ന് മുകളില്‍, 474 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ വിപണി വ്യാഴാഴ്ച മികച്ച ഉയരം കുറിച്ചു. സെന്‍സെക്‌സ് 474.46 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 67571.90 ലെവലിലും നിഫ്റ്റി 146 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 19979.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1718 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1574 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

130 ഓഹരി വിലകളില്‍ മാറ്റമില്ല. ഐടിസി,കോടക് മഹീന്ദ്ര ബാങ്ക്,ഡോ.റെഡ്ഡീസ്,ഐസിഐസിഐ ബാങ്ക് സിപ്ല എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്,അള്‍ട്രാടെക് സിമന്റ്,എച്ച്‌സിഎല്‍,ബാജാജ് ഫിന്‍സര്‍വ് എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ എഫ്എംസിജി,ബാങ്ക്,ഫാര്‍മ എന്നിവ 1 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ് അര ശതമാനം വീതവുമുയര്‍ന്നപ്പോള്‍ ഐടി 0.8 ശതമാനവും ഊര്‍ജ്ജം 0.4 ശതമാനവുമിടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top