
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച, മികച്ച പ്രകടനം നടത്തി. സെന്‍സെക്‌സ് 529.03 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 66589.93 ലെവലിലും നിഫ്റ്റി 147 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 19711.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2013 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1559 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
174 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്‌സ്,വിപ്രോ,ഗ്രാസിം,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ഹീറോ മോട്ടോകോര്‍പ്,ഒഎന്‍ജിസി,ഭാരതി എയര്‍ടെല്‍,ടാറ്റ മോട്ടോഴ്‌സ്,ജിഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നഷ്ടം നേരിട്ടു.
മേഖലകളില്‍ വാഹനമൊഴിച്ചുള്ളവ നേട്ടത്തിലായപ്പോള്‍ പൊതുമേഖല ബാങ്ക് 2 ശതമാനവും നിഫ്റ്റി ബാങ്ക് 1 ശതമാനവുമുയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.






