
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ തുടങ്ങി. സെന്‍സെക്‌സ് 395.51 പോയിന്റ് അഥവാ 0.66 ശതമാനമുയര്‍ന്ന് 60,202.48 ലെവലിലും നിഫ്റ്റി 110.90 പോയിന്റ് അഥവാ 0.63 ശതമാനമുയര്‍ന്ന് 17,705.20 പോയിന്റിലും വ്യാപാരം തുടരുന്നു.1570 ഓഹരികള്‍ മുന്നേറുമ്പോള്‍ 596 ഓഹരികളാണ് പിന്‍വലിയുന്നത്.
140 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍്ട്ട്‌സ്, എച്ച്‌സിഎല്‍,ഇന്‍ഫോസിസ്,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികവ് പുലര്‍ത്തുന്നത്. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു, ഡോ.റെഡ്ഡീസ്,ഹിന്‍ഡാല്‍കോ കനത്ത നഷ്ടം നേരിടുന്നു.
മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ഐടി, ലോഹം എന്നിവ 1.5 ശതമാനം വരെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളമാണ് കരുത്താര്‍ജ്ജിച്ചത്.യുഎസ് നോണ്‍-ഫാം പേറോള്‍ മിതമായതും ഫെഡറല്‍ ചീഫ് ജെറോമി പവലിന്റെ സമീപനത്തില്‍ അയവ് വന്നതും ഈ ആഴ്ച വിപണിയെ സഹായിക്കും, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
നിര്‍ണായക സ്വാധീനം ചെലുത്തുന്നതിനാല്‍ നിക്ഷേപകര്‍ യുഎസ് വിപണിയിലെ ചലനം ശ്രദ്ധിക്കും. നാല് അദാനി സ്റ്റോക്കുകളിലെ ജിക്യുജി നിക്ഷേപം ബാങ്കിംഗ് ഓഹരികളെ ഉയര്‍ത്തിയേക്കാം. അമിതമായി വിറ്റഴിഞ്ഞ ഐടി ഓഹരികളും ഓയില്‍ & ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് വിഭാഗങ്ങളും നിക്ഷേപ അവസരം തുറന്നിടുന്നു.






