ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

1,053 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി എൻഎച്ച്പിസി

മുംബൈ: ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ പാദത്തിൽ പൊതുമേഖലാ സ്ഥാപനമായ എൻഎച്ച്പിസിയുടെ ഏകീകൃത അറ്റാദായം 7 ശതമാനം വർധിച്ച് 1,053.76 കോടി രൂപയായി ഉയർന്നു. 2021 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ വൈദ്യുതി ഉൽപ്പാദകന്റെ ഏകീകൃത അറ്റാദായം 982.86 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം മുൻവർഷം ഇതേ കാലയളവിൽ 2,586.91 കോടി രൂപയിൽ നിന്ന് 2,990.86 കോടി രൂപയായി ഉയർന്നതായി ഒരു ബിഎസ്ഇ ഫയലിംഗിൽ എൻഎച്ച്പിസി പറഞ്ഞു. അതേസമയം ഈ ഫല പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.28 ശതമാനം ഇടിഞ്ഞ് 33.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒരു ഇന്ത്യൻ ഹൈഡ്രോ പവർ ജനറേഷൻ കമ്പനിയാണ് എൻഎച്ച്പിസി. നിക്ഷേപത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പത്ത് കമ്പനികളിൽ ഒന്നാണ് എൻഎച്ച്പിസി.

X
Top