പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

എന്‍എഫ്ഒ വഴിയുള്ള മ്യൂച്വല്‍ ഫണ്ട് കളക്ഷന്‍ 2022ല്‍ കുറഞ്ഞു

ന്യൂഡല്‍ഹി: പുതിയ ഫണ്ട് ഓഫറിംഗുകളിലൂടെ (NFOs)യുള്ള മ്യൂച്വല്‍ ഫണ്ട് ശേഖരണം 2022-ല്‍ കുറഞ്ഞു. അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (AMCs) പുതിയ സ്‌കീമുകളിലൂടെ കഴിഞ്ഞവര്‍ഷം 62,000 കോടി രൂപയാണ് സമാഹരിച്ചത്. ഇത് 2021 നെ അപേക്ഷിച്ച് 38 ശതമാനം കുറവാണ്.

എന്നിരുന്നാലും, എന്‍എഫ്ഒകള്‍ എണ്ണത്തിന്റെ കാര്യത്തില്‍ കൂടുതലായി. മോണിംഗ്സ്റ്റാര്‍ ഇന്ത്യ സമാഹരിച്ച ഡാറ്റ അനുസരിച്ച്, കഴിഞ്ഞ വര്‍ഷം മൊത്തം 228 പുതിയ സ്‌കീമുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഇത് 2021 ല്‍ സമാരംഭിച്ച 140 സ്‌കീമുകളേക്കാള്‍ വളരെ കൂടുതലാണ്.

2022-ല്‍, ഫണ്ട് മാനേജര്‍മാര്‍ നിഷ്‌ക്രിയ ഫണ്ടുകളിലും ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകള്‍ പോലെയുള്ള സ്ഥിര വരുമാന വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വാസ്തവത്തില്‍, സ്ഥിരവരുമാനമുള്ള എന്‍എഫ്ഒകളുടെ എണ്ണം 2022-ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. ഡാറ്റ അനുസരിച്ച്, 2022 കലണ്ടര്‍ വര്‍ഷത്തില്‍ 179 ഓപ്പണ്‍-എന്‍ഡ് ഫണ്ടുകളും 49 ക്ലോസ്ഡ് എന്‍ഡ് ഫണ്ടുകളുമാണ് ആരംഭിച്ചത്.

ഈ ഫണ്ടുകള്‍ 62,187 കോടി രൂപ നേടി. 2021 ല്‍ 140 എന്‍എഫ്ഒകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പുറത്തിറക്കിയത്. ഇവയ്ക്ക് 99,704 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു.

2020 ല്‍ 81 പൂതിയ സ്‌ക്കീമുകള്‍ സമ്പാദിച്ചത് 53703 കോടി രൂപ. ഫ്‌ലെക്സികാപ്പ്, മള്‍ട്ടിക്യാപ്, ഡൈനാമിക് അസറ്റ് അലോക്കേഷന്‍ തുടങ്ങിയ ജനപ്രിയ കോര്‍ വിഭാഗങ്ങളിലെ എന്‍എഫ്ഒകളുടെ ബിഗ് -ബാംഗായിരുന്നു. 2021-ന്റെ സവിശേഷത. 2022-ല്‍, അതേസമയം എഎംസികള്‍ മറ്റ് സ്‌ക്കീമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രത്യേകിച്ച് ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഡെറ്റ്-ഓറിയന്റഡ് സ്‌കീം സെഗ്മെന്റ്, ഫിക്‌സഡ് ടേം പ്ലാനുകള്‍. 11,235 കോടി രൂപ സമാഹരിച്ച ഇന്‍ഡെക്‌സ് ഫണ്ടാണ് ഏറ്റവും കൂടുതല്‍ (84) തുടങ്ങിയത്. ഫിക്‌സഡ് ടേം പ്ലാനുകള്‍ (49), 12,467 കോടി രൂപയും മറ്റ് ഇടിഎഫുകള്‍ (39) 3,405 കോടി രൂപയും സമാഹരിച്ചു.

X
Top