Alt Image
ജിഎസ്ടി റദ്ദാക്കൽ ഇനി ഒറ്റ ക്ലിക്കിൽ; പുതിയ മാറ്റം ഡിസംബർ 1 മുതൽ ◆ ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി 2026ൽ ഇരട്ടിയാകും; ലക്ഷ്യമിടുന്നത് 1.20 ലക്ഷം ജിടി ഉൽപ്പാദനം ◆ സിംഗൂരിലേക്ക് വൻ നിക്ഷേപവുമായി അശോക് ലെയ്‌ലാൻഡ് ◆ പുരപ്പുറ സോളാർ പദ്ധതി: നെറ്റ് മീറ്ററിങ് ചാർജിനും വലിയ പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജിനും നിർദേശം ◆ സ്വര്‍ണ ഇറക്കുമതിച്ചെലവ് പകുതിയോളം കുറഞ്ഞേക്കും; തീരുവ വര്‍ധന ഫലം കാണുന്നതായി കേന്ദ്രം ◆

ത്രൈമാസത്തിൽ മികച്ച ലാഭം നേടി ന്യൂജെൻ സോഫ്റ്റ്‌വെയർ

മുംബൈ: ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന്റെ രണ്ടാം പാദത്തിലെ അറ്റ വിൽപ്പന 20.34% വർധിച്ച് 226.11 കോടി രൂപയായപ്പോൾ ത്രൈമാസ അറ്റാദായം 57.82 ശതമാനം ഉയർന്ന് 30.27 കോടി രൂപയായി.

കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം (PBT) 36.91 കോടി രൂപയാണ്. അവലോകന കാലയളവിൽ ഇഎംഇഎ വിപണിയിൽ നിന്നുള്ള (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) കമ്പനിയുടെ വരുമാനം 73.96 കോടി രൂപയായിരുന്നു. ഇത് മൊത്തം വരുമാനത്തിന്റെ 32.71 ശതമാനം സംഭാവന നൽകി.

അതേസമയം ഇന്ത്യൻ വിപണിയിൽ നിന്നുള്ള ന്യൂജെൻ സോഫ്റ്റ്‌വെയറിന്റെ വരുമാനം 67.37 കോടി രൂപയായിരുന്നു, ഇത് മൊത്തം വരുമാനത്തിന്റെ 29.80% സംഭാവന ചെയ്തു. കൂടാതെ ഈ കാലയളവിലെ കമ്പനിയുടെ യുഎസ് വിപണിയിൽ നിന്നുള്ള വരുമാനം 51.54 കോടി രൂപയും, ഏഷ്യ-പസഫിക് മാർക്കറ്റ് (APAC) വിപണിയിൽ നിന്നുള്ള വരുമാനം 33.25 കോടി രൂപയുമായിരുന്നു.

നേറ്റീവ് പ്രോസസ് ഓട്ടോമേഷൻ, ഉള്ളടക്ക സേവനങ്ങൾ, കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് കഴിവുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഏകീകൃത ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സേവന ദാതാവാണ് ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ്.

X
Top