രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ചുള്ള ക്രിപ്‌റ്റോകറന്‍സി മൈനിംഗ് നിര്‍ത്തലാക്കി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സി മൈനിംഗിനായി സ്ഥാപിക്കുന്ന ഫോസില്‍ ഇന്ധന പ്ലാന്റുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് ന്യൂയോര്‍ക്ക് വ്യക്തമാക്കി. പുതിയതായി തുടങ്ങുന്ന പ്ലാന്റുകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെടുക. മൈനിംഗ് ഇന്ധന പ്ലാന്റുകള്‍ താല്‍ക്കാലികമായി നിരോധിക്കുന്ന യുഎസിലെ ആദ്യ സംസ്ഥാനമായി ഇതോടെ ന്യൂയോര്‍ക്ക് മാറി.

ഗവര്‍ണര്‍ കാത്തി ഹോച്ചല് ഒപ്പുവച്ച പുതിയ നിയമം ക്രിപ്‌റ്റോകറന്‍സി ഖനനത്തിനായുള്ള കല്ക്കരി പ്ലാന്റുകള്‍ക്ക് രണ്ട് വര്‍ഷത്തെ മൊറോട്ടോറിയം ഏര്‍പ്പെടുത്തുന്നു. സാമ്പത്തിക വികസനവും കാലാവസ്ഥാ ലക്ഷ്യങ്ങളും സന്തുലിതമാക്കുകയുമാണ് ലക്ഷ്യമെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. പേപ്പര്‍ വര്‍ക്കുകള്‍ ഫയല്‍ ചെയ്ത കമ്പനികള്‍ക്ക് മൊറോട്ടോറിയം ബാധകമാകില്ല.

മുന്‍ കല്‍ക്കരി പവര്‍ പ്ലാന്റുകളിലെ യൂണിറ്റുകള്‍ ലഭ്യമായതിനാല്‍ ന്യൂയോര്‍ക്ക് ക്രിപ്‌റ്റോ മൈനിംഗ് കമ്പനികളുടെ പ്രധാന കേന്ദ്രമായി മാറിയിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തിക്കാട്ടി അധികാരത്തിലെത്തിയ ഹോച്ചല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. സംസ്ഥാനത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് ഹോച്ചല്‍ പ്രഖ്യാപിച്ചിരുന്നു.

X
Top