പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്

സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്. മുതിര്‍ന്നവര്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്ലബ് ആയ ജെന്‍വൈസ് ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആപ്പ് എത്തിച്ചിരിക്കുന്നത്. ജെന്‍വൈസ് യുപിഐ ആപ്പ് എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്.

ജെന്‍വൈസ് യുപിഐ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ലളിതമായ യൂസര്‍ ഇന്റര്‍ഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയെല്ലാമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

യുപിഐ ലൈറ്റ്, മൊബൈല്‍ നമ്പര്‍ മാപ്പര്‍ എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഇത് എത്തുന്നത്. അതിനാല്‍ ബാങ്ക് ഡീറ്റെയില്‍സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാടുകള്‍ നടത്താം.

വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് ഫോണില്‍ ഈ ആപ്പ് സജ്ജമാക്കാം. ഗൂഗിള്‍ പേ, ഫോണ്‍ പേ, തുടങ്ങി വിവിധ യുപിഐ ആപ്പുകള്‍ സജീവമാണെങ്കിലും പ്രായമായവര്‍ ഇത് ഉപയോഗിക്കുന്നത് കുറവാണ്.

ഓണ്‍ലൈനില്‍ ഇടപാട് നടത്തുന്നതിലെ ആശങ്കകളും എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച വ്യക്തതക്കുറവുമാണ് ഇതിന് കാരണം.

X
Top