പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

പുതിയ തോട്ടം നയത്തിനായി പഠനം തുടങ്ങി

തിരുവനന്തപുരം: വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്ത് പുതിയ തോട്ടം നയം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവൻ തോട്ടങ്ങളുടെയും തോട്ടവിളകളുടെയും സ്ഥിതിയെക്കുറിച്ച് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) സമഗ്ര പഠനം ആരംഭിച്ചു.

6 മാസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. 90.27 ലക്ഷം രൂപ (ജിഎസ്ടി ഉൾപ്പെടെ)യാണ് ഐഐഎമ്മിന് സർക്കാർ നൽകുക.

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, സർക്കാർ ഇടപെടലുകൾ ആവശ്യമായ മേഖലകൾ, ഇതര സംസ്ഥാനങ്ങളിലെ തോട്ടങ്ങളുടെ സ്ഥിതി, തോട്ടങ്ങളുടെയും വിളകളുടെയും വിവര ശേഖരണം തുടങ്ങിയവയെക്കുറിച്ചു പഠനം നടത്തും.

തോട്ടം ഉടമകൾ, തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ, വേതന വർധന, വരുമാന ചോർച്ച തടയൽ, തോട്ടങ്ങളിലെ ഇടവിള കൃഷിയുടെ സാധ്യതകൾ, ഇക്കോ ടൂറിസം വഴിയുള്ള വരുമാനം എന്നിവയും വിഷയമാക്കും.

തോട്ടങ്ങളിലെ ഉൽപാദനക്ഷമത വർധിപ്പിക്കുക, ആഗോളതലത്തിൽ കേരള ബ്രാൻഡ് ഉൽപന്നങ്ങൾക്കു കൂടുതൽ വിപണി സാധ്യത കണ്ടെത്തുക എന്നതും ലക്ഷ്യമിടുന്നു.

തോട്ടവിളകൾക്ക് ന്യായവിലയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നതിനും, തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കുന്ന‍തിനുമുള്ള ശുപാർശകളുമുണ്ടാകും.

തോട്ടം മേഖലയിൽ പുതിയ ഇനം ഫലവർഗങ്ങളുടെ കൃഷി, സംസ്കരണം വിപണനം എന്നിവയും വിഷയങ്ങളാകും.

പുതുതായി രൂപീകരിച്ച പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതു കൂടി മുന്നിൽ കണ്ടാണ് പുതിയ തോട്ടം നയം രൂപീകരിക്കുന്നത്.

X
Top