റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു

മുംബൈ: റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു. ജൂൺ പാദത്തിൽ ഡിസ്നിയുടെ വിഹിതത്തിലുള്ള നഷ്ടം 44 മില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടം 50 മില്യൺ ഡോളറായിരുന്നു.

ഒൻപത് മാസത്തെ കണക്കിലും നഷ്ടം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 186 മില്യൺ ഡോളറിൽ നിന്ന് ഇത്തവണ നഷ്ടം 136 മില്യൺ ഡോളറായി കുറഞ്ഞു. ജിയോ സ്റ്റാറിൽ ഡിസ്നിക്ക് 37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. റിലയൻസിന് 56 ശതമാനവും Bodhi Tree Systems-ന് 7 ശതമാനവും ഓഹരിയുണ്ട്.

2024 നവംബറിൽ ഡിസ്നിയുടെ ഇന്ത്യൻ ടെലിവിഷൻ ചാനലുകളും Disney+ Hotstar-ഉം വയകോം 18-ന്റെ മീഡിയ ആസ്തികളുമായി ലയിപ്പിച്ചാണ് ജിയോസ്റ്റാർ രൂപീകരിച്ചത്. ജിയോസ്റ്റാറിന്റെ പ്രവർത്തന വരുമാനം 2026 സാമ്പത്തിക വർഷത്തിൽ 46.5 ശതമാനം ഉയർന്ന് 30,819 കോടി രൂപയിലെത്തി. മുൻവർഷം വരുമാനം 21,044 കോടി രൂപയായിരുന്നു.

ലാഭത്തിലും വലിയ വർധനയുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 18 കോടി രൂപയിൽ നിന്ന് 3,145 കോടി രൂപയായി ഉയർന്നു. സ്പോർട്സ് കരാറുകളുമായി ബന്ധപ്പെട്ട പ്രൊവിഷൻസും കുറഞ്ഞു . 2026 അവസാനത്തിൽ ഇത് 17,742 കോടി രൂപയായി. മുൻവർഷം 25,760 കോടി രൂപയായിരുന്നു.

അതിനിടെ ടാറ്റ പ്ളേയിലെ ഡിസ്നിയുടെ നിക്ഷേപത്തിൽ നഷ്ടം തുടർന്നു. 2026 സാമ്പത്തിക വർഷത്തിൽ ടാറ്റ പ്ളേയുടെ നഷ്ടം 551 കോടി രൂപയായി ഉയർന്നു. ജിയോ സ്റ്റാറിന്റെ വരുമാനവും ലാഭവും ഉയരുന്നതിനൊപ്പം ഡിസ്നിയുടെ സംയുക്ത സംരംഭത്തിലെ നഷ്ടം കുറയുന്നത് ഇന്ത്യയിലെ ബിസിനസിന് അനുകൂല സൂചനയാണ്.

X
Top