രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

പുതിയ മാരുതി ഡിസയര്‍ നവംബര്‍ 11ന് വിപണിയിലേക്ക്

മാരുതി സുസുക്കിയുടെ പുതുതലമുറ ഡിസയർ നവംബർ 11-ന് എത്തും. ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളിലുള്ള ഡിസയറുകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

മുൻ തലമുറ ഡിസയറുകളെ അപേക്ഷിച്ച്‌ ടെയില്‍ ലാമ്പ് ഡിസൈനില്‍ വ്യത്യാസമുണ്ട്. ഇൻഡിക്കേറ്ററുകള്‍ ഹെഡ് ലാമ്ബുകള്‍ക്ക് അടിയിലായാണ്. ബംപറില്‍ എല്‍.ഇ.ഡി. ഫോഗ് ലാമ്പുമുണ്ട്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്തായാണ് ഡിസയർ ബ്രാൻഡിങ് നല്‍കിയിട്ടുള്ളത്.

സ്വിഫ്റ്റിലെ 1.2 ലിറ്ററിന്റെ മൂന്ന് സിലിൻഡർ പെട്രോള്‍ എൻജിൻ തന്നെയാണ് ഡിസയറിലുമുള്ളത്. 80 എച്ച്‌.പി. കരുത്തും പരമാവധി 112 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കും. ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ് എന്നിവയാകും വാഹനത്തിന്റെ എതിരാളികള്‍.

X
Top