ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ന്യൂട്രിമാക്സ് സാങ്കേതികവിദ്യയുള്ള പുതിയ ഹോര്‍ലിക്സ് അവതരിപ്പിച്ചു

കൊച്ചി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച് യു എല്‍) സൂപ്പര്‍ ഫുഡുകളുടെയും പ്രൊപ്രൈറ്ററി ന്യൂട്രിമാക്സും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പുതിയ ഹോര്‍ലിക്സ് പുറത്തിറക്കി. ഇത് മെച്ചപ്പെട്ട രീതിയിലുള്ള പോഷക ആഗിരണത്തിന് സഹായിക്കുകയും പോഷക ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ പറ‍ഞ്ഞു. സൂപ്പര്‍ ഫുഡുകള്‍, മാള്‍ട്ടഡ് ബാര്‍ലി, തിന, ഓട്സ്, ബദാം എന്നിവയുടെ മിശ്രിതത്തോടെയാണ് തീര്‍ത്തും പുതിയ ഹോര്‍ലിക്സ് രൂപപ്പെടുത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന് മാത്രം അവകാശപ്പെട്ട ന്യൂട്രിമാക്സ് സാങ്കേതികവിദ്യയാണ് നവീകരിച്ച ഈ ഹോര്‍ലിക്‌സിന്റെ കാതല്‍. പുതിയ ഹോര്‍ലിക്സ് സീറോ ആഡഡ് ഷുഗര്‍ വേരിയന്റിലും അതേ രുചിയില്‍ ലഭ്യമാണ്. ഹോര്‍ലിക്സ് വിത്ത് സൂപ്പര്‍ഫുഡ്‌സ് ഇപ്പോള്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

X
Top