‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

നെറ്റ് വെബ് ടെക്‌നോളജീസിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: സെര്‍വര്‍ നിര്‍മ്മാതാക്കളായ നെറ്റ് വെബ് ടെക്‌നോളജീസിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫര്‍) അനുമതി. ഇത് സംബന്ധിച്ച ഒബ്‌സര്‍വേഷന്‍ ലെറ്റര്‍ സെബിയില്‍ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിന്നും ലഭ്യമായി. 206 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാര്‍ 85 ലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) ഇഷ്യുവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സഞ്ജയ് ലോധ, നവീന്‍ ലോധ, വിവേക് ലോധ, നീരജ് ലോധ, അശോക ബജാജ് ഓട്ടോമൊബൈല്‍സ് എന്നീ വ്യക്തികളും സ്ഥാപനങ്ങളും ഒഎഫ്എസ് വഴി ഓഹരികള്‍ വിറ്റഴിക്കും. എല്‍ജി ഫാമിലി ട്രസ്റ്റ്, അനുപമ കിഷോര്‍ പാട്ടീല്‍, 360 വണ്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്- സീരീസ് 8, 360 വണ്‍ മൊണോപ്പൊളി മാര്‍ക്കറ്റ് ഇന്റര്‍മീഡിയറീസ് ഫണ്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപന നിക്ഷേപകരില്‍ നിന്ന് പ്രീ ഐപിഒയായി 51 കോടി രൂപ കമ്പനി ഇതിനോടകം സ്വരൂപിച്ചു.

ഫ്രഷ് ഇഷ്യുവില്‍ നിന്നുള്ള വരുമാനം മൂലധന ചെലവ്, ദീര്‍ഘകാല വര്‍ക്കിംഗ് കാപിറ്റല്‍, ബാധ്യതകളുടെ മുന്‍കൂര്‍ തീര്‍ക്കല്‍, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ചെലവഴിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറയുന്നു. നെറ്റ്വെബ് ടെക്‌നോളജീസ് ഇന്ത്യ ആസ്ഥാനമായുള്ള ഒരു എച്ച്‌സിഎസ് ദാതാവാണ്.രാജ്യത്തിനുള്ളിലെ ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.

ഇക്വിറസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ലിങ്ക് ഇന്‍ടൈം ഇന്ത്യ രജിസ്ട്രാറായി പ്രവര്‍ത്തിക്കുന്നു. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലുമാണ് ലിസ്റ്റ് ചെയ്യുക.

X
Top