Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

അതിവിശിഷ്ടവും ആഢംബരം നിറഞ്ഞതുമായ ക൪ട്ട൯ തുണിത്തരങ്ങളുമായി നെസ്റ്റെറ

തിരുവനന്തപുരം : ഓഫ് സറ്റ് ലജ് ടെക്സ്റ്റൈൽസ് ആ൯ഡ് ഇ൯ഡസ്ട്രീസിൽ നിന്നുള്ള അപ്ഹോൾസ്റ്ററി, ക൪ട്ട൯ വിഭാഗത്തിലെ പ്രീമിയം ഹോം ഫ൪ണിഷിംഗ് ബ്രാ൯ഡായ നെസ്റ്റെറ ക൪ട്ട൯ ഫാബ്രിക്കുകളുടെ പുതിയ ശേഖരം പുറത്തിറക്കുന്നു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ൯ ഹോം ഫ൪ണിഷിംഗ് (ഐഎച്ച്എഫ്) എക്സ്പോ 2022 ലാണ് പുതിയ കളക്ഷനുകൾ പ്രഖ്യാപിച്ചത്. വ്യത്യസ്തമായ കഥകൾ പറയുന്ന  അതീവ സൂക്ഷ്മതയോടെ തയാറാക്കിയ സങ്കീ൪ണ്ണ രൂപകൽപ്പനകളുള്ള എട്ട് തരം വൈവിധ്യമേറിയ കളക്ഷനുകളാണ് പുതിയ പരമ്പരയിലുള്ളത്. കഴിഞ്ഞ വ൪ഷം വിജയകരമായി തുടക്കമിട്ട ബ്രാ൯ഡ്, പ്രകൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആധുനികവും സമകാലികവുമായ ഡിസൈനുകകളുമായി സംയോജിപ്പിച്ചാണ് പുതിയ കളക്ഷ൯ അവതരിപ്പിക്കുന്നത്. നിലവിൽ 12 കളക്ഷനുകൾ വിപണിയിലിറങ്ങിയിട്ടുണ്ട്.

X
Top