100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നിഫ്‌റ്റിയിലെ പകുതിയോളം ഓഹരികള്‍ നിഫ്‌റ്റിയെ കടത്തിവെട്ടി

മുംബൈ: ജൂണില്‍ രേഖപ്പെടുത്തിയ ഒരു വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും നിഫ്‌റ്റി അഞ്ച്‌ മാസത്തിനുള്ളില്‍ 21 ശതമാനമാണ്‌ ഉയര്‍ന്നത്‌. 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 24 ഓഹരികളും ഇതിനേക്കാള്‍ മികച്ച നേട്ടമാണ്‌ കഴിഞ്ഞ അഞ്ച്‌ മാസത്തിനിടെ നല്‍കിയത്‌.

ജൂണ്‍ 17ന്‌ രേഖപ്പെടുത്തിയ 15,183.40 പോയിന്റ്‌ എന്ന ഒരു വര്‍ഷത്തെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കരകയറ്റം നടത്തിയ നിഫ്‌റ്റി ചൊവ്വാഴ്ച 18,677.70 പോയിന്റ്‌ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി.

അമ്പത്‌ ഓഹരികളില്‍ 46ഉം ജൂണിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും കരകയറ്റം നടത്തി. 41 ഓഹരികള്‍ ജൂണിനു ശേഷം ഇരട്ടയക്ക നേട്ടം നല്‍കി.

അദാനി എന്റര്‍പ്രൈസസ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, എസ്‌ബിഐ, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികള്‍ 29 ശതമാനം മുതല്‍ 86 ശതമാനം വരെ നേട്ടം നല്‍കി.

നവംബറില്‍ മഹീന്ദ്ര & മഹീന്ദ്ര, എസ്‌ബിഐ, ഭാരതി എയര്‍ടെല്‍, എല്‍&ടി, ഐസിഐസിഐ ബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തിരിച്ചുവരവാണ്‌ ഓഹരി വിപണിയിലെ കരകയറ്റത്തിന്‌ കരുത്ത്‌ പകര്‍ന്നത്‌. പല സൂചികാധിഷ്‌ഠിത ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഗണ്യമായ പങ്കാളിത്തമാണുള്ളത്‌.

ജൂലൈയ്‌ക്കും നവംബറിനും ഇടയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന നടത്തിയത്‌ ഒരു മാസം മാത്രമാണ്‌. ഇക്കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 80,000 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

അതേ സമയം കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ അവ ഏകദേശം 35,000 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയിരുന്നത്‌.

X
Top