ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

മത്സ്യഫെഡിന് ദേശീയ അംഗീകാരം

കൊച്ചി: ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി 2022ൽ മത്സ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കടലോര അർദ്ധ-സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അവാർഡ് മത്സ്യഫെഡിന്.

കേന്ദ്ര ഭരണ പ്രദേശമായ ദാമനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്നും മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ ചേർന്ന് അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഏറ്റുവാങ്ങി.

മത്സ്യത്തൊഴിലാളി മേഖലയിൽ മത്സ്യോത്പാദനം, മത്സ്യസംഭരണം, മത്സ്യസംസ്‌കരണം, മത്സ്യവിപണനം എന്നീ മേഖലകളിലൂന്നി നടത്തുന്ന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്.

മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മത്സ്യഫെഡിന്റെ കീഴിൽ ലേല സമ്പ്രദായം നടപ്പിലാക്കുക വഴി മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ലഭ്യമാക്കുന്നതിനും, ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും അവരെ മോചിതരാക്കുന്നതിനും മത്സ്യഫെഡിന് സാധ്യമായിട്ടുണ്ട്.

വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലൂടെ നടപ്പിലാക്കുന്ന മത്സ്യഫെഡ് മത്സ്യബന്ധോപകരണങ്ങൾക്കും മത്സ്യകച്ചവടം ചെയ്യുന്നതിന് സ്ത്രീകൾക്ക് പലിശരഹിത വായ്പ, സ്വയംസഹായ സംഘങ്ങൾക്ക് മൈക്രോഫിനാൻസ് വായ്പ, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ടേം വായ്പ എന്നിവ ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ധനസഹായത്തോടു കൂടെ നൽകുന്നു. പ്രതിവർഷം 100 മുതൽ 120 കോടി വരെ വായ്പയായി വിതരണം ചെയ്യുന്നു.

സംസ്ഥാന സർക്കാർ സഹായത്തോടെ മത്സ്യബന്ധന എൻജിനുകൾക്കും വലയ്ക്കും സബ്‌സിഡി, മത്സ്യഫെഡ് ഉപകരണ സുരക്ഷാ പദ്ധതി, മൈക്രോഫിനാൻസ്, മത്സ്യകച്ചവട വായ്പ എന്നിവയ്ക്കും മരണമടയുകയോ ഗുരുതര രോഗം ബാധിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കളുടെ വായ്പ എഴുതി തള്ളൽ, അപകട ഇൻഷ്വറൻസ് പദ്ധതിയിൽ 10 ലക്ഷം രൂപ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിജയത്തിന് അവാർഡ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു.

X
Top