
കൊച്ചി: ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബ്രാൻഡുകള്‍ക്ക് ലഭിക്കുന്ന കേരള സര്‍ക്കാരിന്റെ നന്മ സര്ട്ടിഫിക്കേഷന് നേടി ‘മലയോരം’ വെളിച്ചെണ്ണ. മലയോരം വെളിച്ചെണ്ണയെ വ്യവസായ മന്ത്രി പി രാജീവ് പ്രശംസിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മന്ത്രി ‘മലയോരം’ വെളിച്ചെണ്ണയുടെ പ്രോസസിംഗ് വീഡിയോ പങ്കുവെച്ചു. കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തിക്കുന്ന കെഎംസി ഓയില്‍ ഇന്‍ഡസ്ട്രീസാണ് ‘മലയോരം’ വെളിച്ചെണ്ണ നിര്‍മിക്കുന്നത്. 40 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ‘മലയോരം’ വെളിച്ചെണ്ണ 25-ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ദിവസം 60 മെട്രിക് ടണ്‍ ശേഷിയുള്ള സ്വന്തം യൂണിറ്റിലാണ് ഉത്പാദനം. നന്മ സര്ട്ടിഫിക്കേഷന് ലഭിച്ച ആദ്യത്തെ വെളിച്ചെണ്ണ ബ്രാന്‍ഡാണ് ‘മലയോരം’. കൂടാതെ ഐഎസ്ഐ, അഗ്മാര്‍ക്ക് എന്നീ സര്‍ട്ടിഫിക്കേഷനുകളും ‘മലയോര’ത്തിന് ലഭിച്ചിട്ടുണ്ട്.






