ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

1.2 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ മൈമ്യൂസ്

മുംബൈ: സാമ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 1.2 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ചതായി അറിയിച്ച് സെക്ഷ്വൽ വെൽനസ് & ബെഡ്‌റൂം എസ്സൻഷ്യൽ സ്റ്റാർട്ടപ്പായ മൈമ്യൂസ്. സോസ് വിസിയുടെയും വൈറ്റ്ബോർഡ് ക്യാപിറ്റലിന്റെയും പങ്കാളിത്തം ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു.

കൂടാതെ മോഹിത്, മാലിക സദാനി (മോംസ് കമ്പനി), വരുൺ സദന (സൂപ്പർടെയിൽസ്, ലിസിയസ്) എന്നിവരുൾപ്പെടെയുള്ള 12 പ്രമുഖ എയ്ഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിൽ പങ്കാളികളായി. ടീമിനെ വളർത്തുന്നതിനും നൂതന ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കുന്നതിനും ബ്രാൻഡ് പൊസിഷനിംഗ് ശക്തിപ്പെടുത്തുന്നതിനും വിതരണം വിപുലീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്.

സാഹിൽ ഗുപ്തയും അനുഷ്‌ക ഗുപ്തയും ചേർന്ന് ആരംഭിച്ച മൈമ്യൂസ്, സെക്ഷ്വൽ വെൽനസിനായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലിംഗ-നിഷ്‌പക്ഷ ബ്രാൻഡാണ്. പ്രതിമാസം 40% വളർച്ച കൈവരിച്ചതായും. ഇന്ത്യയിലെ 281 നഗരങ്ങളിലെ 15,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകിയതായും കമ്പനി അവകാശപ്പെടുന്നു.

X
Top