ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

മ്യൂച്വല്‍ ഫണ്ടുകളില്‍ വനിതകള്‍ക്ക് താത്പര്യമേറുന്നു

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ സ്ത്രീകളുടെ താല്‍പ്പര്യം വര്‍ധിക്കുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2019 ല്‍ 46.99 ലക്ഷം വനിതകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയിരുന്നു. 2022 ഡിസംബറില്‍ അത് 74.49 ലക്ഷമായി വര്‍ധിച്ചു.

വനിത നിക്ഷേപകരില്‍ 28.45 ലക്ഷം പേര്‍ 45 വയസിന് മുകളില്‍ ഉള്ളവരാണ്. 2019 ല്‍ ഈ വിഭാഗത്തില്‍ 22.13 ലക്ഷം പേരാണ് ഉണ്ടായിരുന്നത്. 2.82 ലക്ഷം വനിതകള്‍ 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ്. 18 മുതല്‍ 24 വയസുവരെയുള്ള വനിതകളുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ നാലിരട്ടി വര്‍ധിച്ചു.

വനിതകളുടെ നിക്ഷേപങ്ങളുടെ മൂല്യം റെഗുലര്‍ പദ്ധതികളില്‍ 6.13 ലക്ഷം കോടി രൂപ, ഡയറക്ട് പ്ലാനുകളില്‍ 1.42 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ്.

കോവിഡ് വ്യാപനത്തിന് ശേഷം സ്ത്രീകളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ ലഭ്യത, കൂടുതല്‍ വരുമാനം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയാണ് വനിതകളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ കരുതുന്നു.

X
Top