ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറുന്നു, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പരിമിതം

മുംബൈ: ശക്തമായ ഭവന ആവശ്യകതയും സാമ്പത്തിക പുന:രുജ്ജീവനവും റിയല്‍ എസ്റ്റേറ്റ് ഓഹരികളെ ഉയര്‍ത്തിയെങ്കിലും മ്യൂച്വല്‍ ഫണ്ടുകളുടെ ഈ മേഖലയിലെ എക്‌സ്‌പോഷ്വര്‍ പരിമിതമാണ്. മാര്‍ക്കറ്റ് ഡാറ്റ അനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ  മാക്രോടെക്ക് ഡെവലപ്പേഴ്‌സ് 17.5 ശതമാനവും ഒബ്‌റോയ് റിയാലിറ്റി 15.6 ശതമാനവും ഫീനിക്‌സ് മില്‍സ് 13.2 ശതമാനവും ബ്രിഗേഡ്് എന്റര്‍പ്രൈസസ് 12.4 ശതമാനവും പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്‌സ് 11.6 ശതമാനവും ഉയര്‍ന്നു.

അതേസമയം മാക്രോടെക്കില്‍ നിപ്പോണ്‍ ഇന്ത്യയ്ക്ക് 2768 കോടി രൂപ നിക്ഷേപവും ഒബ്‌റോയ് റിയാലിറ്റിയില്‍ എച്ച്ഡിഎഫ്‌സിയ്ക്ക് 1928 കോടി രൂപയും ഫീനിക്‌സ് മില്ലില്‍ കൊടകിന് 1292 കോടി രൂപയും പ്രസ്റ്റീജില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യലിന് 1154 കോടി രൂപയും ബ്രിഗേഡില്‍ എസ്ബിഐയ്ക്ക് 1011 കോടി രൂപയും നിക്ഷേപമാണുള്ളത്.

റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന നിയന്ത്രണങ്ങള്‍, ലിക്വിഡിറ്റി വെല്ലുവിളികള്‍, ഓഹരികളിലെ അസ്ഥിരത എന്നിവയാണ് ഫണ്ട് മാനേജര്‍മാരുടെ ജാഗ്രതയ്ക്ക് കാരണമെന്ന് വിദ്ഗ്ധര്‍ പറയുന്നു. കമ്പനികള്‍ കുറവായത് വൈവിദ്യവത്ക്കരണത്തെ ചെറുക്കുന്നു.

‘മേഖല പുനരുജ്ജീവനത്തിന്റെ പാതയിലാണെങ്കിലും സ്ഥിരതയുള്ള വരുമാന അനുമാനവും പങ്കാളിത്തവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഒരു പ്രമുഖ ഫണ്ട് മാനേജര്‍ പ്രതികരിച്ചു.

X
Top