
കൊച്ചി: കേരളം ആസ്ഥാനമായ സ്വര്‍ണ്ണ വായ്പ സ്ഥാപനം മുത്തൂറ്റ് ഫിനാന്‍സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2046 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം കൂടുതലാണിത്.
1079 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ അറ്റാദായം. വരുമാനം 54 ശതമാനം ഉയര്‍ന്ന് 5703 കോടി രൂപയായപ്പോള്‍ സ്റ്റാന്റലോണ്‍ വായ്പ ആസ്തി 42 ശതമാനമുയര്‍ന്ന് 1.2 ലക്ഷം കോടി രൂപയുടേതായി.
സ്വര്‍ണ്ണവില ഉയര്‍ന്നതാണ് കമ്പനിയെ തുണച്ചത്. ഇത് കൊളാറ്ററല്‍ മൂല്യം വര്‍ദ്ധിപ്പിച്ചു. അറ്റ പലിശ വരുമാനം(എന്‍ഐഐ) 50.6 ശതമാനമുയര്‍ന്ന് 3473 കോടി രൂപയിലെത്തി. സിഎന്‍ബിസി ടിവി 18 നടത്തിയ പോളില്‍ എന്‍ഐഐ 3199 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്
മുത്തൂറ്റ് മണി ലിമിറ്റഡില്‍ 500 കോടി രൂപയുടേയും മുത്തൂറ്റ് ഹോഫിന്നില്‍ 200 കോടിരൂപയുടേയും അധിക ഇക്വിറ്റി ഇന്‍ഫ്യൂഷനും കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.