ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മുത്തൂറ്റ് മൈക്രോഫിൻ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 284.99 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് കമ്പനിയുടെ നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു. 26 ആങ്കര്‍ നിക്ഷേപകര്‍ക്കായി 97,93,812 ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്.

പത്ത് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 291 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്.

കമ്പനിയുടെ ഐപിഒ ഇന്ന് മുതല്‍ 20 വരെയാണ്. ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്വിറ്റി ഓഹരി ഒന്നിന് 277 രൂപ മുതല്‍ 291 രൂപ വരെയാണ് പ്രൈസ് ബാന്‍‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 51 ഓഹരികള്‍ക്കും തുടര്‍ന്ന് 51ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

X
Top