ഹോർമുസിലെ തടസ്സം: മാർച്ചിൽ എണ്ണ ഇറക്കുമതിയിൽ 17% ഇടിവ്ഇന്ധനവില കൂട്ടാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കൊട്ടക് റിപ്പോര്‍ട്ട് തള്ളിഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്പണപ്പെരുപ്പത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആർബിഐഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പ്; പുതിയ പ്രീമിയം വരുമാനത്തിൽ 15.7 ശതമാനം വർധന

മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് ഏറ്റവും മികച്ച സ്വകാര്യ എൻജിനീയറിങ് കോളേജ്

  • കെടിയു റാങ്കിംഗിൽ സംസ്ഥാനത്ത് മികച്ച രണ്ടാമത്തെ എൻജിനീയറിങ് സ്ഥാപനം

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻജിനീയറിങ് സ്ഥാപനങ്ങളെ വിലയിരുത്തുന്ന എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (കെടിയു) റാങ്കിംഗിൽ അതുല്യ നേട്ടവുമായി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്.

സ്വകാര്യ മേഖലയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ജിനീയറിംഗ് കോളെജായി തെരഞ്ഞെടുക്കപ്പെട്ട മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കേരളത്തിലെ മുഴുവന്‍ എന്‍ജിനീയറിംഗ് കോളെജുകളുടേയും പട്ടികയിൽ രണ്ടാമതെത്തി. കോളെജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം (CET) ആണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജുകളുടെ നിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (MITS) എത്തിയത് അഭിമാനകരമായ നേട്ടമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള പ്ലേസ്‌മെന്റും കൃത്യതയോടെയുള്ള ക്യാമ്പസ് ഇന്റര്‍വ്യൂകളും എംഐടിഎസിന്റെ പ്രത്യേകതകളാണ്. മികച്ച എന്‍ജിനീയറിംഗ് കോളെജുകളുടെ പട്ടികയില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് മുൻപ് തന്നെ സ്ഥാനം ഉറപ്പിച്ചതാണ്.

വീണ്ടും ഈ മികവിന്റെ അംഗീകാരം തേടിയെത്തുമ്പോള്‍ അത് കോളെജ് പുലര്‍ത്തുന്ന ഗുണമേന്മയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ മികച്ച എന്‍ജിനീയറിംഗ് പഠന ക്യാമ്പസുകളെ തെരഞ്ഞെടുത്തുകൊണ്ടുള്ള എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പട്ടികയില്‍ മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് മൂന്നാമതും ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് ബാര്‍ട്ടന്‍ ഹില്‍ നാലാമതും സ്ഥാനം നേടി.

കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയാണ് അഞ്ചാം സ്ഥാനത്ത്.

X
Top