സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ബെൽസ്റ്റാറിൽ 110 കോടി രൂപ നിക്ഷേപിച്ച് മുത്തൂറ്റ് ഫിനാൻസ്

മുംബൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബെൽസ്റ്റാർ മൈക്രോഫിനാൻസിൽ 110 കോടി രൂപയുടെ നിക്ഷേപം നടത്തി മുത്തൂറ്റ് ഫിനാൻസ്. ഈ നിക്ഷേപത്തിലൂടെ ബെൽസ്റ്റാറിന്റെ 32,35,295 ഇക്വിറ്റി ഷെയറുകളാണ് കമ്പനി സ്വന്തമാക്കിയത്. ഈ നിർദിഷ്ട ഇടപാടിന് ശേഷം, ബെൽസ്റ്റാറിലെ മുത്തൂറ്റ് ഫിനാൻസിന്റെ ഹോൾഡിംഗ് 56.97 ശതമാനമായി ഉയർന്നു. ബെൽസ്റ്റാർ മൈക്രോഫിനാൻസിന് അഗസ്റ്റ ഇൻവെസ്റ്റ്‌മെന്റ് സീറോയിൽ നിന്നും ആറം ഹോൾഡിംഗ്‌സിൽ നിന്നും പ്രാഥമിക ഇക്വിറ്റി ഇൻഫ്യൂഷൻ ലഭിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി അഗസ്റ്റ ഇൻവെസ്റ്റ്‌മെന്റ് സീറോ 75 കോടി രൂപ നിക്ഷേപിച്ച് കമ്പനിയുടെ 4.51 ശതമാനം ഓഹരികൾ ഏറ്റെടുത്തപ്പോൾ, 35 കോടി രൂപ നിക്ഷേപത്തോടെ ബെൽസ്റ്റാർ മൈക്രോഫിനാൻസിലുള്ള തങ്ങളുടെ ഓഹരി 14.51% ൽ നിന്ന് 15.66% ആയി ഉയർത്തി ആറം ഹോൾഡിംഗ്‌സ്. ഒരു നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. പ്രാഥമികമായി സ്വർണ്ണ വായ്പ ബിസിനസിലാണ് ഇത് പ്രവർത്തിക്കുന്നത്. 

X
Top