എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

അസോചം കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് സമ്മിറ്റ് 2023; ‘ഇഷ്യുവര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്

കൊച്ചി: അസോചം സംഘടിപ്പിച്ച ആറാമത് കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് സമ്മിറ്റ് 2023 ല്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് മികച്ച നേട്ടം. ഇഷ്യുവര്‍ ഓഫ് ദി ഇയര്‍ – പബ്ലിക് ഇഷ്യു അവാര്‍ഡാണ് കമ്പനിയെ തേടിയെത്തിയത്. നോണ്‍ -കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകളുടെ (എന്‍സിഡി) റീട്ടെയില്‍ സമാഹരണം ശക്തിപ്പെടുത്തിയതിനാണ് അവാര്‍ഡ്.

കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 31 പബ്ലിക് എന്‍സിഡികള്‍ പ്രഖ്യാപിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിനായെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തുന്നു. ഇത് വഴി, പ്രധാനമായും റീട്ടെയില്‍ നിക്ഷേപകരെ കേന്ദ്രീകരിച്ച് 20,000 കോടിയിലധികം രൂപ സമാഹരിച്ചു. ആകര്‍ഷകമായ റിട്ടേണ്‍ നിരക്കിനൊപ്പം ഐസിആര്‍എയുടെ എഎ +/ സ്റ്റേബിള്‍ റേറ്റും കമ്പനി എന്‍സിഡികളുടെ പ്രത്യേകതയാണ്.

റീട്ടെയില്‍ നിക്ഷേപകരെ ശാക്തീകരിക്കുന്നതിലും അവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതായി കമ്പനി അറിയിച്ചു.അസോചമിന്റെ കോര്‍പ്പറേറ്റ് ബോണ്ട് ‘ഇഷ്യുവര്‍ ഓഫ് ദി ഇയര്‍ – പബ്ലിക് ഇഷ്യു’ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് സന്തോഷവാനാണ്. അവാര്‍ഡിനുള്ള നന്ദി അദ്ദേഹം അറിയിച്ചു.

ഉപഭോക്താക്കള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും മികച്ച സേവനം നല്‍കിയതിനുള്ള ഉപഹാരമാണിതെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തുടനീളം 5800 ലധികം ശാഖകളാണ് മുത്തുറ്റ് ഫിനാന്‍സിനുള്ളത്. 2 ലക്ഷത്തിലധികം ദൈനംദിന ഉപഭോക്താക്കള്‍ക്കും 1 ലക്ഷത്തിലധികം റീട്ടെയില്‍ നിക്ഷേപകര്‍ക്കും സേവനം വാഗ്ദാനം ചെയ്യുന്നു.

X
Top