കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി

മുംബൈ: മുംബൈ-അഹമ്മാദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതികളും നൽകി പുതിയ മഹാരാഷ്ട്ര സർക്കാർ. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള എല്ലാ അനുമതികളും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നൽകിയെന്ന് ക്യാബിനറ്റിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂമി ഏറ്റെടുപ്പുമായി നിലവിൽ പ്രശ്നങ്ങൾ ശക്തമായിരിക്കെയാണ് പുതിയ സർക്കാരിന്റെ തീരുമാനം. അതേസമയം ഡിസംബറോടെ ബികെസിയിൽ ടെർമിനസിന് ആവശ്യമായ സ്ഥലം കൈമാറാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിൽ പദ്ധതിക്കായി 431 ഹെക്ടർ ആവശ്യമുണ്ട്, എന്നാൽ 72% മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. പ്രതിഷേധം മൂലം സ്ഥലമേറ്റെടുപ്പ് വൈകുകയാണ്. പദ്ധതി നടപ്പാക്കുന്ന നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്റെ കൈവശം 39 ശതമാനം ഭൂമി മാത്രമാണുള്ളത്.

X
Top