യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 8 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ നിര്‍ലോണ്‍ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 11 രൂപ അഥവാ 110 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14 നോ അതിന് മുന്‍പോ വിതരണം പൂര്‍ത്തിയാകും.

16 വര്‍ഷത്തില്‍ 6359.32 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് നിര്‍ലോണ്‍ ലിമിറ്റഡ്. 1996 ഏപില്‍ 5 ന് 5.90 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 381 രൂപയിലാണുള്ളത്. 5 വര്‍ഷത്തില്‍ 70.36 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ 3.36 ശതമാനം ഇടിവ് നേരിട്ടു.

3434.85 കോടി രൂപ വിപണി മൂല്യമുള്ള നിര്‍ലോണ്‍ ലിമിറ്റഡ് വിവിധ വാണിജ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.

X
Top