
ന്യൂഡല്‍ഹി: 1:2 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ യുഗ് ഡെകോര്‍. കൈവശമുള്ള രണ്ട് ഓഹരിയ്ക്ക് ഒരു ഓഹരി ബോണസായി ലഭ്യമാകും. റെക്കോര്‍ഡ് തീയതി പിന്നീട് അറിയിക്കും.
ഇതോടെ കമ്പനിയുടെ ഓഹരി മൂലധനം 11 കോടി രൂപയുടേതാകും. നിലവില്‍ അത് 4.25 കോടി രൂപയുടേതാണ്. 10 രൂപ മുഖവിലയുള്ള 67.50 ഓഹരികളാണ് അധികം സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.
2022 ല്‍ ഇതുവരെ 120 ശതമാനം ഉയര്‍ച്ച നേടിയ ഓഹരിയാണ് യുഗ് ഡെക്കോറിന്റേത്. 25.90 രൂപയില്‍ നിന്നും 57 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.. ആറ് മാസത്തില്‍ 90 ശതമാനവും കഴിഞ്ഞ ഒരു മാസത്തില്‍ 75 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.