ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ബഹുനില വ്യവസായ സമുച്ചയം: അടിസ്ഥാന സൗകര്യം ഒരുക്കാൻ മൂന്നു കോടി രൂപ സർക്കാർ സഹായം

സ്വകാര്യ മേഖലയിലെ ബഹുനില വ്യവസായ സമുച്ചയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഏക്കറിന് 30 ലക്ഷം രൂപ പ്രകാരം പരമാവധി മൂന്നു കോടി രൂപ വരെ സർക്കാർ സഹായമായി ലഭിക്കും.

റോഡ്, വൈദ്യുതി, വെള്ളം, മാലിന്യനിർമാർജനം, നിർമാണ പൊതു സേവന കേന്ദ്രങ്ങൾ, ലാബ് സംവിധാനം എന്നിവയ്ക്ക് ആവശ്യമായ നിക്ഷേപം പരിഗണിച്ചാണ് ഗ്രാൻഡ് അനുവദിക്കുന്നത്.

നേട്ടങ്ങൾ

∙ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് (ഗാലകൾക്ക്) സർക്കാർ എസ്റ്റേറ്റുകളിൽ സംരംഭകർക്ക് ലഭിക്കുന്ന മുഴുവൻ സൗകര്യങ്ങളും ലഭിക്കും.

∙ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടാതെ തന്നെ സംരംഭം ആരംഭിക്കാം

∙ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവുകൾ ലഭിക്കും

∙ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുന്നതിനും അതനുസരിച്ചുള്ള സൗകര്യങ്ങൾ നേടിയെടുക്കുന്നതിനും കഴിയും

∙ സ്ഥാപനങ്ങൾക്ക് വായ്പയും സർക്കാർ സബ്സിഡിയും ലഭിക്കുക എളുപ്പമായിരിക്കും

∙ പൊതുസേവന സൗകര്യങ്ങൾ ലഭിക്കുന്നതിനാൽ സ്ഥാപിത ചെലവുകൾ വലിയ അളവിൽ കുറയ്ക്കുവാൻ കഴിയും. പ്രത്യേകിച്ച് വൈദ്യുതി, മാലിന്യനിർമാർജനം എന്നീ രംഗത്ത്

∙ പ്ലഗ് ആൻഡ് പ്ലേ രീതിയിൽ ബഹുനില വ്യവസായ സമുച്ചയങ്ങളിൽ വളരെ പെട്ടെന്ന് സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.

∙ എല്ലാത്തിലും ഉപരിയായി മാറ്റിവയ്ക്കപ്പെട്ട സ്ഥലത്ത് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എന്നതിനാൽ പരിസ്ഥിതി പ്രശ്നങ്ങളും കുറയും. Industry.kerala.gov.in എന്ന സൈറ്റിൽ കയറി പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ( PlE ) ആയി അപേക്ഷ സമർപ്പിക്കാം. ഓർഡർ: G.O.(Ms)No.31/2022/ID

X
Top