അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മുഹൂർത്ത വ്യാപാരം നവംബർ ഒന്നിന്

മുംബൈ: ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദീപാവലി ദിനത്തിൽ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം നടക്കും.

പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും പുതിയ സംവത് 2081 ൻ്റെ തുടക്കം കുറിക്കുന്ന ദിനമായ നവംബർ ഒന്നിന് വൈകുന്നേരം 6 നും 7 നും ഇടയിൽ മുഹൂർത്ത വ്യാപാരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രീ-ഓപ്പൺ സെഷൻ വൈകുന്നേരം 5:45 ന് ആരംഭിച്ച് 6 വരെ നീണ്ടുനിൽക്കും.
ദീപാവലി ദിനത്തിൽ പതിവ് വ്യാപാരം ഉണ്ടാകില്ല. പകരം ഒരു മണിക്കൂർ വ്യാപാരത്തിനായി മാത്രം തുറക്കും.

ഹിന്ദു കലണ്ടർ ആരംഭിക്കുന്ന ദീപാവലി ദിനത്തിൽ വ്യാപാരം നടത്തുന്നത് ഓഹരി ഉടമകൾക്ക് സമൃദ്ധിയും സാമ്പത്തിക വളർച്ചയും നൽകുമെന്നാണ് വിശ്വാസം. ഹിന്ദു വിശ്വാസ പ്രകാരം പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിന് ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണ് മുഹൂർത്തം.

1957 ലാണ് ബിഎസ്ഇയിൽ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. 1992 ൽ എൻഎസ്ഇയിൽ മുഹൂർത്ത വ്യാപാരം തുടങ്ങി.

ഇക്വിറ്റി, കമ്മോഡിറ്റി ഡെറിവേറ്റീവുകൾ, കറൻസി ഡെറിവേറ്റീവുകൾ, ഇക്വിറ്റി ഫ്യൂച്ചർ & ഓപ്‌ഷനുകൾ, സെക്യൂരിറ്റീസ് ലെൻഡിംഗ് & ലോണിംഗ് (SLB) എന്നിങ്ങനെ വിവിധ സെഗ്‌മെൻ്റുകളിൽ ഒരേ സമയം വ്യാപാരം നടക്കും.

X
Top