സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ശ്രീരാം ഫിനാന്‍സ് ലിമിറ്റഡിന്റെ 20 ശതമാനം ഏറ്റെടുക്കാന്‍ എംയുഎഫ്ജി

മുംബൈ: ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ജാപ്പനീസ് കമ്പനിയായ മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍(എംയുഎഫ്ജി) ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവിക്കുന്ന പക്ഷം ബാങ്കിംഗ് ഇതര ധനകാര്യ സേവന മേഖലയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടപാടായി അത് മാറും. ഏകദേശം 33,000-35,000 കോടി രൂപയാണ് ജപ്പാനീസ് കമ്പനി ഇതിനായി ചെലവഴിക്കുക. ഇതോടെ ശ്രീരാം ഫിനാന്‍സ് ബോര്ഡില്‍ എംയുഎഫ്ജിയുടെ രണ്ട് നോമിനി ഡയറക്ടര്‍മാരുണ്ടാകും.

കൂടാതെ കമ്പനി മാനേജ്‌മെന്റ് ആന്തരിക പരിവര്‍ത്തനത്തിന് വിധേയമാകുകയാണ്. പരാഗ് ശര്‍മ എംഡിയും സിഎഫ്ഒയുമായി സ്ഥാനമേല്‍ക്കാനൊരുങ്ങുന്നു. ശ്രീരാം കാപിറ്റലിന്റെ എംഡിയും സിഇഒയുമായി സുഭാശ്രീ ശ്രീരാം കമ്പനിയുടെ ബോര്‍ഡില്‍ ചേരും. ശ്രീരാം ഫിനാന്‍സിന്റെ 17.83 ശതമാനം ഉടമസ്ഥാവകാശം ശ്രീരാം കാപിറ്റലിനാണ്യ

20 ശതമാനം ഏറ്റെടുത്തതിനുശേഷം, ബാങ്ക് ഇതര സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള മൂലധന സമാഹരണത്തില്‍ പങ്കെടുക്കാനുള്ള ആദ്യ അവകാശം എംയുഎഫ്ജിയ്ക്കായിരിക്കും. അതുവഴി കമ്പനിയിലെ ഓഹരി പങ്കാളിത്തം 51 ശതമാനം വരെ അവര്‍ക്കുയര്‍ത്താം.

X
Top