ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

മിക്ക ഐപിഒകൾക്കും ലിസ്റ്റിംഗ് നേട്ടം നിലനിർത്താനായില്ല

2024 ജനുവരിക്ക് ശേഷം വിപണിയിലെത്തിയ മൂന്നിൽ രണ്ട് ഐപിഒകളും ഇപ്പോൾ ലിസ്റ്റ് ചെയ്ത വിലയേക്കാൾ താഴെയാണ് വ്യാപാരം ചെയ്യുന്നത്.

ദ്വിതീയ വിപണിയിൽ ഉണ്ടായ തിരുത്തൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ഓഹരികളുടെ പ്രകടനത്തെ ബാധിച്ചു. 2024 ജനുവരിക്ക് ശേഷം ലിസ്റ്റ് ചെയ്ത 101 ഓഹരികളിൽ 16 ശതമാനം മാത്രമാണ് 50 ശതമാനത്തിലേറെ ലിസ്റ്റിംഗ് നേട്ടം നൽകിയത്.

10 ശതമാനം ഓഹരികൾ 75 ശതമാനത്തിലേറെ ലിസ്റ്റിംഗ് നേട്ടം നൽകി. 101 ഓഹരികളിൽ 17 എണ്ണം 10 ശതമാനം വരെ ലിസ്റ്റിംഗ് നേട്ടം നൽകിയപ്പോൾ 20 കമ്പനികൾ ലിസ്റ്റിംഗ് നൽകുന്നതിൽ പരാജയപ്പെട്ടു.

57 ശതമാനം കമ്പനികളും ഐപിഒ വിലയേക്കാൾ ഉയർന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നത്. ഇതിൽ ലിസ്റ്റിംഗ് വിലയിൽ നിന്നും 10 ശതമാനമോ അതിലേറെയോ നേട്ടം നൽകിയത് പകുതിയോളം ഓഹരികളാണ്.

35 ശതമാനം കമ്പനികൾ മാത്രമാണ് ഐപിഒ വിലയിൽ നിന്നും 25 ശതമാനമോ അതിലേറെയോ നേട്ടം നൽകിയത്. അഞ്ചു കമ്പനികൾ 100 ശതമാനമോ അതിലേറെയോ നേട്ടം നൽകി.

ജ്യോതി സിഎൻസി ഓട്ടോമേഷൻ, കെ ആർ എൻ ഹീറ്റ് എക്സ്ചേഞ്ചർ, ഭാരതി ഹെക്സാകോം, പ്രീമിയർ എനർജീസ്, ഇൻ്റർ ആർച്ച് ബിൽഡിംഗ് സൊലൂഷൻസ് എന്നിവയാണ് നൂറുശതമാനമോ അതിലേറെയോ നേട്ടം നൽകിയത്.

X
Top